Latest NewsKeralaIndiaEducationNewsCareerEducation & Career

യുപിഎസ്‍സി 2023 പരീക്ഷ കലണ്ടർ പുറത്തിറക്കി: വിശദവിവരങ്ങൾ

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‍സി) വാർഷിക പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി. അപേക്ഷകർക്ക് യുപിഎസ്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in ൽ നിന്ന് കലണ്ടർ ഡൗൺലോഡ് ചെയ്യാം. 2023ൽ യുപിഎസ്‍സി നടത്തുന്ന പരീക്ഷയുടെ പേര്, അറിയിപ്പ് തീയതി, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, പരീക്ഷാ തീയതി എന്നിവ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ തീയതികൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റത്തിന് വിധേയമാണ്.

യുപിഎസ്‍സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മെയ് 28ന് നടക്കും. അതിന്റെ വിജ്ഞാപനം ഫെബ്രുവരി 1, 2023 ന് പുറപ്പെടുവിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 ആണ്. യുപിഎസ്‍സി ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് (ഐഇഎസ്) പ്രിലിമിനറി പരീക്ഷ 2023 ഫെബ്രുവരി 19 നും കമ്പൈൻഡ് ജിയോ-സയന്റിസ്റ്റ് (മെയിൻ) പരീക്ഷ ജൂൺ 24 നും നടക്കും.

നിമിഷ പ്രിയയുടെ വധശിക്ഷ, നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍

നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), നേവൽ അക്കാദമി (എൻഎ) പരീക്ഷകൾ ഏപ്രിൽ 16 ന് നടക്കും. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ മെയിൻ പരീക്ഷ എഴുതണം. സിവിൽ സർവീസസ് (മെയിൻ) പരീക്ഷ 2023 സെപ്റ്റംബർ 15 ന് നടക്കും. 5 ദിവസം നീണ്ടുനിൽക്കും. അതേസമയം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷ 2023 നവംബർ 26 ന് നടക്കും, 10 ദിവസം നീണ്ടുനിൽക്കും.

shortlink

Post Your Comments


Back to top button