Latest NewsNewsInternational

രണ്ടു ദശാബ്ദത്തിനിടെയിൽ ആദ്യം: 0.50 ശതമാനം നിരക്ക് വർധിപ്പിച്ച് യുഎസ് കേന്ദ്ര ബാങ്ക്

ഈവര്‍ഷം അവസാനത്തോടെ നിരക്ക് 2.4ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

വാഷിംഗ്‌ടൺ: 2000ത്തിനുശേഷം ആദ്യമായി വായ്പാ നിരക്ക് ഉയർത്തി യുഎസ് കേന്ദ്ര ബാങ്ക്. ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഉയര്‍ത്തിതുടങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വാണ് വായ്പാ നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത്. രണ്ടുദശാബ്ദത്തിനിടെയിലെ കുത്തനെയുള്ള വര്‍ധനവാണ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ചത്.

Read Also: കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ

ഇതോടെ, യുഎസിലെ വായ്പാ നിരക്കില്‍ 0.75 മുതല്‍ ഒരുശതമാനംവരെ വര്‍ധനവുണ്ടാകും. വരാനിരിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി യോഗങ്ങളിലും ഘട്ടംഘട്ടമായി നിരക്ക് ഉയര്‍ത്തല്‍ തുടര്‍ന്നേക്കും. അതേസമയം, സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോ പവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം അവസാനത്തോടെ നിരക്ക് 2.4ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button