COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 99 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 133 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് സൗദിയിൽ ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: മോദിയുമായി സൗഹൃദത്തിൽ എന്നാൽ, ബിജെപിയുമായി സഖ്യത്തിനില്ല: ഹിന്ദുത്വ നിലപാടില്‍ മാറ്റമില്ലെന്ന് ഉദ്ധവ് താക്കറെ

7,54,110 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,41,786 പേർ രോഗമുക്തി നേടി. 9,089 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 47 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എംപിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിക്ക് ഇത് പറയാന്‍ എന്ത് യോഗ്യത?

shortlink

Related Articles

Post Your Comments


Back to top button