KeralaLatest NewsNews

തമ്പാനൂരിൽ സിവിൽ പോലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

 

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് നെയ്യാറ്റിൻകര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു.

ഇന്നു പുലർച്ചെ, ഹോട്ടൽ മുറിയിൽ ഹോട്ടൽ ജീവനക്കാരാണ് സജിയുടെ മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ട് ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനമാണ് സജിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button