ThiruvananthapuramLatest NewsKeralaNattuvarthaNews

കേരളത്തില്‍ അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അതീവ ജാഗ്രതയിൽ ദുരന്ത നിവാരണ സേന

ഡല്‍ഹി: കേരളത്തില്‍ അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഏതു സാഹചര്യം നേരിടാന്‍ തയ്യാറാണെന്നും ഒഡീഷ സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ ജെന പറഞ്ഞു. ആവശ്യമാണെങ്കില്‍ ഒഡിആര്‍എഎഫ് സംഘങ്ങളെ 60 യൂണിറ്റുകളായി തരംതിരിച്ച്‌ സേവനം നല്‍കുമെന്നും ജെന വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ അവലോക യോഗം ചേര്‍ന്നിരുന്നു. ഒഡീഷ സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ ജെനയുടെ നേതൃത്വത്തിലാണ് അവലോകന യോഗം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button