KeralaLatest NewsNews

ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലിൽ മുങ്ങി മരിച്ചു

ആലപ്പുഴ: ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലിൽ മുങ്ങി മരിച്ചു. ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു ചെറുവള്ളത്തിൽ മടങ്ങിയ ഹൗസ് ബോട്ട് തൊഴിലാളിയാണ് മുങ്ങി മരിച്ചത്. നെഹ്റു ട്രോഫി വാർഡ് അനീഷ് ഭവനിൽ അനീഷ്(42) ആണ് മരിച്ചത്.

അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കായൽച്ചിറ ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. നാട്ടുകാരും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button