Latest NewsIndia

ബ്രീട്ടീഷ് വിനോദ സഞ്ചാരിയെ ഒരു മാസത്തോളം ഒളിപ്പിച്ചു താമസിപ്പിച്ച ഹൗസ് ബോട്ട് ഉടമ പിടിയിൽ

റോഡ് മാര്‍ഗം എത്തിയ ഇയാള്‍ കശ്മീരില്‍ എത്തുന്ന വിദേശികള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ട ചെക്ക് പോസ്റ്റുകള്‍ സന്ദര്‍ശിച്ചിരുന്നില്ല എന്നാണ് വിവരം.

ശ്രീനഗര്‍: ബ്രിട്ടീഷ് പൗരനായ വിനോദ സഞ്ചാരിയ ഒളിപ്പിച്ച്‌ ഹൗസ് ബോട്ട് ഉടമയ്‌ക്കെതിരെ കേസ്. ജമ്മു കശ്മീരിലെ ദാല്‍ തടാകത്തിലെ ഹൗസ് ബോട്ട് ഉടമയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യത്തൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഇയാള്‍ ഹൗസ് ബോട്ടില്‍ തുടരുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഉടമ പൊലീസിനേയോ മറ്റ് ആരോഗ്യ വകുപ്പ് അധികൃതരേയോ അറിയിച്ചില്ല.

ഹൗസ് ബോട്ട് ഉടമയ്‌ക്കെതിരെ ഐപിസി 188 -ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ച്‌ 15 മുതല്‍ ബ്രിട്ടീഷ് പൗരന്‍ ഹൗസ് ബോട്ടില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ ഇവിടെ താമസിക്കുന്നുണ്ടെന്ന വിവരം ഒരു ഉദ്യോഗസ്ഥന്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.ഹൗസ് ബോട്ടില്‍ നിന്നും ഇയാളെ കണ്ടെത്തിയ ഉടന്‍ തന്നെ അധികൃതര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ക്വാറന്റെയ്ന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

റോഡ് മാര്‍ഗം എത്തിയ ഇയാള്‍ കശ്മീരില്‍ എത്തുന്ന വിദേശികള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ട ചെക്ക് പോസ്റ്റുകള്‍ സന്ദര്‍ശിച്ചിരുന്നില്ല എന്നാണ് വിവരം. ഹൗസ് ബോട്ടില്‍ ഇയാളെ കണ്ടെത്തിയ ഉടന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ആശുപത്രിയിലെത്തിക്കുകയും പിന്നീട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

നിലവില്‍ ഇയാളുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല. ഇയാള്‍ ഇതുവരെ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇയാളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച്‌ 17 മുതല്‍ കശ്മീരില്‍ വിദേശികള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. വിദേശികളുടെ സാന്നിദ്ധ്യത്തെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button