ThiruvananthapuramLatest NewsKeralaNattuvarthaNews

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു

മാന്നാർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയിൽ വീട്ടിൽ അനന്തുവാണ് അറസ്റ്റിലായത്.

തിരുവല്ലയിലെ സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി പിന്നീട്
ഫോൺ നമ്പർ വാങ്ങി ചാറ്റിങ് ആരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച പരീക്ഷക്ക് സ്കൂളിൽ കൊണ്ടുവിടാമെന്ന് വ്യാജേന പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പരീക്ഷ കഴിഞ്ഞ് തിരികെയെത്തിയ പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി. തുടർന്ന്, ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനം വിവരം പുറത്തറിയുന്നത്. തുടർന്ന്, മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button