KeralaCinemaMollywoodLatest NewsNewsKollywood

അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍

അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അജിത്തിന്റെ 61-ാം ചിത്രമാണിത്.

ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് അജിത് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. മഞ്ജു ഉടൻ തന്നെ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button