ThiruvananthapuramKeralaNattuvarthaLatest NewsNews

പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥിനി തൂങ്ങി മരിച്ച നിലയിൽ : ദു​രൂ​ഹ​ത

ക​ള്ളി​ക്കാ​ട് നാ​ല്‍​പ്പറ​കു​ഴി​യി​ല്‍ ബ​ഷീ​ര്‍ - ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ത​സ്‌​ലി​മ (17)യെ ആ​ണ് വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നിലയിൽ കണ്ടെത്തിയ​ത്

വെ​ള്ള​റ​ട: പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​നിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ക​ള്ളി​ക്കാ​ട് നാ​ല്‍​പ്പറ​കു​ഴി​യി​ല്‍ ബ​ഷീ​ര്‍ – ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ത​സ്‌​ലി​മ (17)യെ ആ​ണ് വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നിലയിൽ കണ്ടെത്തിയ​ത്.

വീ​ര​ണ​കാ​വ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. രാ​ത്രി​യി​ല്‍ ഒ​രു ഫോ​ണ്‍ കോ​ള്‍ വ​ന്ന ശേ​ഷ​മാ​ണ് കി​ട​പ്പ് മു​റി​യോ​ട് ചേ​ര്‍​ന്ന ബാ​ത്‌​റൂ​മി​ലെ ഷ​വ​റി​ല്‍ കു​രു​ക്കു​ണ്ടാ​ക്കി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് എ​ന്ന് ബ​ന്ധു​ക്ക​ള്‍ മൊ​ഴി ന​ല്‍​കി.​

Read Also : ചെറുവത്തൂരിലെ ഷവർമ ഭക്ഷ്യവിഷബാധ: എഡിഎം ജില്ലാ കലക്ടർക്ക് അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു

ഷീ​ല​യും സ​ഹോ​ദ​ര​നും ബാ​ത്‌​റൂ​മി​ലെ വാ​തി​ല്‍ പൊ​ളി​ച്ച് ത​സ്‌​ലി​മയെ ഉടൻ തന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

തുടർന്ന്, നെ​യ്യാ​ര്‍ ഡാം ​പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി വീ​ട്ടു​കാ​രി​ല്‍ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button