Latest NewsKeralaNews

സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

 

പാലക്കാട്:  എസ്.ഡി.പി.ഐ നേതാവ് സുബൈര്‍ വധക്കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ആര്‍.എസ്എസ് പ്രവര്‍ത്തകരായ ഗിരീഷ്, സുചിത്രന്‍, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായവര്‍ ഒന്‍പത് പേരായി.

നേരത്തെ, അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. മൂന്ന് പ്രതികളും  ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്ന് പോലീസ് അറിയിച്ചു.  വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

സുബൈറിനെ വധിക്കാന്‍ നേരത്തെ, രണ്ട് തവണ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഈ ഗൂഢാലോചന അടക്കം പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button