KeralaLatest NewsNews

യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയില്ല : നാട്ടുവൈദ്യനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

നെടുമങ്ങാട് സ്വദേശിയായ നാട്ടുവൈദ്യന്‍ നാസറുദ്ദീനെയാണ് ഇവര്‍ മര്‍ദ്ദിച്ചത്

തിരുവനന്തപുരം: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ മൊബൈല്‍ നമ്പര്‍ നല്‍കാത്തതില്‍ പ്രകോപിതരായ യുവാക്കള്‍ നാട്ടുവൈദ്യനെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിലായി. പള്ളിക്കല്‍ സ്വദേശികളായ നിസാം, മനീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Read Also:കേരളത്തില്‍ അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

നെടുമങ്ങാട് സ്വദേശിയായ നാട്ടുവൈദ്യന്‍ നാസറുദ്ദീനെയാണ് ഇവര്‍ മര്‍ദ്ദിച്ചത്. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വൈദ്യന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. ശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കത്തിയെടുത്ത് കുത്തിക്കൊല്ലാനാണ് യുവാക്കള്‍ ശ്രമിച്ചത്.

വൈദ്യന്‍ നല്‍കിയ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികള്‍ വലയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button