Latest NewsWomenBeauty & Style

കരുവാളിപ്പ്: കറ്റാർവാഴ ജെല്ലിനൊപ്പം ഈ ഒറ്റ ചേരുവ ചേർത്താൽ മുഖത്തുണ്ടാവുന്നത് അത്ഭുതകരമായ മാറ്റം

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ നാം നേരിടുന്നത്. കടുത്ത വെയിലും ചൂടുകാറ്റും കൂടാതെ പരിസ്ഥിതി മലിനീകരണവും നമ്മുടെ സ്‌കിന്നിന് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. ഇത്തരത്തിൽ, നമ്മുടെ മുഖവും ത്വക്കും കരുവാളിയ്ക്കുന്നതിനെതിരെ വളരെ ഫലപ്രദമായ ഒന്നാണ് നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന കറ്റാർവാഴയും തേനും ചേർന്ന മിശ്രിതം.

യാതൊരു വിധത്തിലുമുള്ള പാർശ്വഫലങ്ങളില്ലാതെ സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിറം വർദ്ധിപ്പിക്കാനും ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെയധികം ഉത്തമമാണ് കറ്റാർവാഴ. ഇതിന്റെ ജെൽ എടുത്ത ശേഷം, ഒരു ചെറിയ സ്പൂൺ തേനുമായി ചേർത്ത് ഈ മിശ്രിതം മുഖത്ത് രാത്രിയിൽ പുരട്ടുക. ഇതിനു ശേഷം, അത് ഉണങ്ങുമ്പോൾ വീണ്ടും ഒരു തവണ കൂടി പുരട്ടാവുന്നതാണ്. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഇത് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.

കറ്റാർവാഴ ജെല്ലിൽ അൽപം തേൻ കൂടിച്ചേരുമ്പോൾ ഗുണം ഇരട്ടിയാകും. നമ്മുടെ സൗന്ദര്യത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിനും, മുഖസൗന്ദര്യം കൂടുതൽ ഫലപ്രദമായി നിലനിർത്തുന്നതിനും ഇത് വളരെയധികം സഹായിക്കും. അലർജി ഉള്ള ആളുകൾ ഈ മിശ്രിതം കയ്യിൽ പുരട്ടിയ ശേഷം പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ മാത്രം മുഖത്ത് പുരട്ടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button