Latest NewsNewsIndia

ആർഎസ്എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്: രാഹുൽ ഗാന്ധി

മാധ്യമങ്ങൾക്ക് മുന്നിലെത്തി അഭിപ്രായ വ്യത്യാസങ്ങൾ പങ്കുവയ്ക്കുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കും

ഹൈദരാബാദ്: ആർഎസ്എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. കോൺഗ്രസ് ഒരു കുടുംബമാണെന്നും എന്നാൽ, ആർഎസ്എസിൽ നിന്ന് വേറിട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയിൽ സാധ്യമാണെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിൽ നടന്ന പൊതുപരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

‘പാർട്ടിയിൽ എല്ലാവരുടെയും ശബ്ദം കേൾക്കേണ്ടതുണ്ട്. പക്ഷെ, അത് മാധ്യമങ്ങളിലൂടെ കേൾക്കുന്ന സ്ഥിതിയുണ്ടാകരുത്. അഭിപ്രായ ഭിന്നതകളെല്ലാം പാർട്ടിക്കകത്ത് തന്നെയാണ് പരിഹരിക്കേണ്ടത്. മാധ്യമങ്ങൾക്ക് മുന്നിലെത്തി അഭിപ്രായ വ്യത്യാസങ്ങൾ പങ്കുവയ്ക്കുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കും. ആർഎസ്എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്’, രാഹുൽ ഗാന്ധി പറഞ്ഞു.

ഒഡിഷയിലെ ഏറ്റവും പ്രധാനപ്പെട്ടതും ലോക പൈതൃക പട്ടികയിൽ ഇടം നേടിയതുമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ വിശേഷങ്ങൾ

അതേസമയം, പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം ലഭിക്കുമെന്നും അല്ലാതെ, വർഷങ്ങളോളമുള്ള പരിചയം വെച്ച് കൈവശമുള്ള ടിക്കറ്റ് തുടർന്ന് ലഭിക്കുകയില്ലെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി . അടിത്തട്ടിലുള്ള പ്രവർത്തകരുടെ പ്രതികരണങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും തുടർനടപടികൾ ഉണ്ടാവുകയെന്നും രാഹുൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button