Latest NewsUAENewsInternationalGulf

റൺവേ നവീകരണം: ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു

ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു

ദുബായ്: റൺവേ നവീകരണത്തിനായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. തിങ്കൾ മുതൽ 45 ദിവസം ഭാഗികമായി വിമാനത്താവളം അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം. സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിരവധി വിമാന സർവ്വീസുകൾ ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ-ഡിഡബ്ല്യുസി) മാറുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also:  ചമ്പാവത്  പിടിച്ചെടുക്കാൻ നിര്‍മ്മല കത്തോരി: മുഖ്യമന്ത്രി ദാമിയെ തോൽപ്പിക്കാൻ കോൺഗ്രസിന്  വനിതാ സ്ഥാനാർത്ഥി

കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലക്‌നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറുമെന്ന് ഫ്‌ളൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്‌സ്ബി), അൽ മക്തൂം വിമാനത്താവളം (ഡിഡബ്ല്യുസി) എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാൽ പുറപ്പെടും മുൻപ് യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് അതത് വിമാന കമ്പനികളുടെ ഓഫീസുകളിൽ വിളിച്ച് ഉറപ്പുവരുത്തണം. എമിറേറ്റ്‌സ് സർവീസുകൾ ഡിഎക്‌സ്ബിയിലെ ടെർമിനൽ 3ൽ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also: മെയ് 31 മുതൽ ഫേസ്ബുക്കിലെ ഈ രണ്ട് സുപ്രധാന ഫീച്ചറുകൾ ലഭ്യമാകില്ല: വിശദവിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button