KeralaLatest NewsNews

കോട്ടയത്ത്  നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം

 

 

കോട്ടയം: നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം. തീക്കോയി, മംഗളഗിരി മുപ്പതേക്കറില്‍ ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലാണ് കഞ്ചാവ് കച്ചവടം. ഇവിടെ നിന്നും ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ, പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി, റബർ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

രാത്രികാലങ്ങളിലടക്കം വാഹനങ്ങൾ വന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്ന് പേർ ചേർന്നാണ് കഞ്ചാവ് വിൽപ്പന നടത്തിയത്. പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോൾ രണ്ട് പേർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇവരുടെ സഹായിയയെയാണ് പിടികൂടിയത്.

ഇരുപതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെ വരുന്ന നായ്‌ക്കളെയാണ് ഇവർ കാവൽ നിർത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button