KeralaLatest NewsNews

വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താൻ യു.എ.ഇ പൊലീസ്: അറസ്റ്റ് വാറണ്ട് ഇന്‍റര്‍പോള്‍ കൈമാറി

വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറി ഇന്‍റര്‍പോള്‍. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നടപടി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ അപേക്ഷയില്‍ ആണ് നടപടി.

read also: വൈദ്യ പരിശോധന: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിജയ് ബാബു ഗോവ വഴി ദുബായിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഇന്‍റര്‍പോള്‍ വഴി യു.എ.ഇ പൊലീസിന് കൈമാറിയത്.

എന്നാൽ, വിജയ് ബാബുവിന്റെ ഒളിത്താവളം  പൊലീസിന് കണ്ടെത്താനായിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പല തവണ പൊലീസ് വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും താരം ഹാജരായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button