Latest NewsNewsIndia

ഹണിട്രാപ്പ് വീരനായ പ്രതിശ്രുത വരനെ ‘പൂട്ടി’ വനിതാ പൊലീസ് ഉദ്യോഗസ്ഥ: അസമിന്റെ ലേഡി ‘ദബാംഗിന്’ നിറഞ്ഞ കൈയ്യടി

വനിതാ പോലീസിനെ കല്യാണം കഴിച്ചാൽ ഗുണമുണ്ടെന്ന് കരുതിയ തട്ടിപ്പുവീരന് കുരുക്കിട്ട് പ്രതിശ്രുത വധു

ഗുവാഹത്തി: പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത വനിതാ പോലീസ്‌ ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ മീഡിയയുടെയും അസം പോലീസ്‌ സേനയുടെയും നിറഞ്ഞ കൈയ്യടി. അസമിലെ നാഗോൺ സദർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറായ ജോൺമണി രാഭയാണ് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് താരമായി മാറിയത്. വിവാഹം കഴിക്കേണ്ടിയിരുന്ന റാണ പോഗാഗ് എന്നയാളെയാണ് ജോൺമണി കുടുക്കിയത്.

നിരവധി തട്ടിപ്പുകളിൽ ഉൾപ്പെട്ടയാളാണ് പോഗാഗ്‌. ഓയിൽ ആൻഡ് ഗ്യാസ് കമ്മീഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എന്നാണ് ജോൺമണി രാഭയെ റാണ പോഗാഗ് സ്വയം പരിചയപ്പെടുത്തിയത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ജോൺമണി രാഭ വീട്ടിൽ അറിയിച്ച് വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. വിവാഹം അടുത്തുതന്നെ അസമിൽ വെച്ച് നടത്താനും തീരുമാനിച്ചു.

Also Read:ചാരുംമൂട് സംഘർഷം: ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍: 5 കോൺഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി

ജോൺമണിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിലൂടെ പോഗാഗിന് മറ്റ് ചില ലക്ഷ്യങ്ങളുമുണ്ടായിരുന്നു. പോലീസുകാരിയുടെ ഭർത്താവ് ആയാൽ ആരും സംശയിക്കില്ലെന്നും, തട്ടിപ്പ് കേസുകളിൽ തന്നെ സംശയം തോന്നില്ലെന്നുമായിരുന്നു ഇയാൾ കരുതിയിരുന്നത്. എന്നാൽ, ഇയാൾ ഒഎൻജിസി ജീവനക്കാരനല്ലെന്ന് ചിലർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതി കൃത്യമായ അന്വേഷണം നടത്തി. ഇതോടെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നത് ഒരു ഭൂലോക ഫ്രോഡിനെ ആണെന്ന് യുവതി തിരിച്ചറിയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാണയുടെ തട്ടിപ്പുകൾ മനസിലാക്കിയത്. പല തരത്തിൽ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. തട്ടിപ്പുകൾ മനസിലാക്കിയ ജോൺമണി രാഭ ഏതുവിധേനയും റാണയെ പൂട്ടാൻ പദ്ധതിയിട്ടു. തെളിവുകൾക്കായി റാണയുടെ തന്നെ ഫോൺ സന്ദേശങ്ങൾ രാഭ ചോർത്തിയെടുത്തു. നിരവധി ഹണി ട്രാപ്പുകളിൽ റാണ പോഗാഗും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Also Read:തൃക്കാക്കരയില്‍ സി.പി.എം അംഗത്തിന്റെ വീടിന് തീയിട്ടു

തെളിവുകൾ ലഭിച്ച ശേഷമായിരുന്നു അറസ്റ്റ്. പ്രതിശ്രുത വരൻ റാണാ പോഗനെതിരെ വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത ജോൺമണി രാഭ തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ്‌ വ്യക്തമാക്കി. ജോൺമണി തങ്ങളോട് പ്രതിശ്രുത വരനെ കുറിച്ചും അയാളുടെ തട്ടിപ്പിനെ കുറിച്ചും സൂചിപ്പിച്ചിരുന്നുവെന്നും വേണ്ട സഹായങ്ങൾ എല്ലാം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ പറഞ്ഞു.

‘അദ്ദേഹം (റാണാ പോഗാഗ്) എത്ര വലിയ വഞ്ചകനാണെന്ന് എന്നെ അറിയിച്ച എന്റെ മൂന്ന് സുഹൃത്തുക്കളോട് ഞാൻ നന്ദിയുള്ളവളാണ്. അവർ എന്റെ കണ്ണു തുറന്നു’, മിസ് റാഭ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Post Your Comments


Back to top button