Latest NewsCricketNewsSports

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം. പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 190 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രാജസ്ഥാന്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

41 പന്തില്‍ 68 റണ്‍സ് നേടിയ യുവതാരം യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ ഷിംറോണ്‍ ഹെറ്റ്മയേറുടെ പ്രകടനവും (16 പന്തില്‍ പുറത്താവാതെ 31) നിര്‍ണായകമായി. രാഹുൽ ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്തില്‍ ഹെറ്റ്മയേര്‍ സിക്‌സ് നേടി. മൂന്നാം പന്തില്‍ സിംഗിളെടുത്ത് വിജയം പൂര്‍ത്തിയാക്കി.

Read Also:- ഉറക്കത്തിന് നേരവും കാലവും നോക്കണോ?

ജയിച്ചെങ്കിലും രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരങ്ങളില്‍ 14 പോയിന്‍റാണുള്ളത്. ഇതോടെ, പ്ലേ ഓഫ് സാധ്യതകള്‍ റോയൽസ് സജീവമായി. 11 മത്സരങ്ങളില്‍ 10 പോയിന്‍റുള്ള പഞ്ചാബ് ഏഴാമതാണ്. നേരത്തെ, ജോണി ബെയര്‍സ്‌റ്റോയുടെ (56) ഇന്നിംഗ്‌സാണ് പഞ്ചാബിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജിതേഷ് ശര്‍മ (18 പന്തില്‍ പുറത്താവാതെ 38) നിര്‍ണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥനായി യൂസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ഓരോ വിക്കറ്റും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button