Latest NewsNewsIndia

വിവാഹപ്പാര്‍ട്ടിയില്‍ പാടാന്‍ എത്തിയ യുവഗായിക കൂട്ടബലാത്സംഗത്തിനിരയായി

അവര്‍ ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: യുവഗായികയുടെ മൊഴി

പാട്‌ന: വിവാഹപ്പാര്‍ട്ടിയില്‍ പാടുന്നതിനായി ക്ഷണിച്ച ഗായിക കൂട്ടബലാത്സംഗത്തിന് ഇരയായി. വെള്ളിയാഴ്ച രാത്രി പാട്‌നയ്ക്കു സമീപം രാംകൃഷ്ണ നഗറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്, മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്റു കുമാര്‍, സഞ്ജീവ് കുമാര്‍, കാരു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഗായികയ്ക്കു മുന്‍പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Read Also:പാലക്കാട്ട് പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

പാട്ടുപാടാനെത്തിയ യുവതിയെ, സംഘം ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പീഡനത്തിന് ഇരയാക്കിയെന്നാണ് ഇരുപത്തെട്ടുകാരിയായ ഗായികയുടെ പരാതി. ഈ മുറിയില്‍നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ട യുവതി, മറ്റൊരു മുറിയില്‍ കയറി വാതില്‍ പൂട്ടിയ ശേഷം പൊലീസിന്റെ സഹായം തേടുകയായിരുന്നു.

‘നേരത്തെ വിളിച്ച് അറിയിച്ചിരുന്നതനുസരിച്ചാണ്, ഞാന്‍ പരിപാടിക്കായി എത്തിയത്. പക്ഷേ, അവിടെ അങ്ങനെയൊരു പാര്‍ട്ടി നടക്കുന്നതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ച എനിക്കുനേരെ അവര്‍ തോക്കു ചൂണ്ടി. തുടര്‍ന്ന്, വലിച്ചിഴച്ച് ഒരു മുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. അവിടെവച്ച് അവര്‍ ഓരോരുത്തരായി എന്നെ ബലാത്സംഗത്തിന് ഇരയാക്കി. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു’ യുവതിയുടെ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button