Latest NewsUAENewsInternationalGulf

ശൈഖ് സായിദ് റോഡിലെ വേഗപരിധി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു

ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിലെ ശൈഖ് സായിദ് റോഡിന്റെ വേഗപരിധി കുറയ്ക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഉമ്മുൽ ഖുവൈൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

Read Also: വൈദ്യ പരിശോധന: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരമൊരു അറിയിപ്പ് ആദ്യം പ്രചരിച്ചത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: രണ്ടുകുപ്പി അടിച്ചിട്ടും കിക്ക് ആയില്ല: മദ്യത്തിൽ മായമെന്ന പരാതിയുമായി മധ്യവയസ്‌കൻ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button