AlappuzhaIdukkiKeralaLatest NewsNewsIndia

വിന്റർഫീൽ : ഇനി മൂന്നാറിലും ആലപ്പുഴയിലും

വിന്റർഫീലിന് കീഴിലുള്ള വിന്റർഫീൽ വൈറ്റ് മിസ്റ്റ്, വിന്റർഫീൽ വെനീസ് എന്നീ റിസോർട്ടുകളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്

ലോകത്തിന്റെ പല ഭാഗത്തുനിന്നും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേരളത്തിലെ രണ്ട് സ്ഥലങ്ങളാണ് മൂന്നാറും ആലപ്പുഴയും. ടൂറിസം രംഗത്ത് ഈ രണ്ടു സ്ഥലങ്ങളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ മൂന്നാറിലും ആലപ്പുഴയിലും അത്യാധുനിക സംവിധാനങ്ങളോടെ പുതിയ റിസോർട്ടുകൾ ആരംഭിക്കുകയാണ് വിന്റർഫീൽ ഹോട്ടൽ റിസോർട്ട്സ്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് വിന്റർഫീൽ ഹോട്ടൽസ് ആൻഡ് റിസോട്ട്സിന് നേതൃത്വം നൽകുന്നത്. വിന്റർഫീലിന് കീഴിലുള്ള വിന്റർഫീൽ വൈറ്റ് മിസ്റ്റ്, വിന്റർഫീൽ വെനീസ് എന്നീ റിസോർട്ടുകളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

Also Read: ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മൂന്നാറിൽ ആരംഭിക്കുന്ന വിന്റർഫീൽ വൈറ്റ് മിസ്റ്റിന്റെ ഉദ്ഘാടനം മെയ് 9 നും ഹൗസ് ബോട്ട് ഉൾപ്പെടെ ആലപ്പുഴയിൽ ആരംഭിക്കുന്ന വിന്റർഫീൽ വെനീസിന്റെ ഉദ്ഘാടനം മെയ് 31 ന് നടക്കും. കൂടാതെ, വിന്റർഫീൽ വൈത്തിരി ഫുഡ് എന്ന പേരിൽ വയനാട്ടിലും വിന്റർഫീൽ മൗണ്ടൻ എന്ന പേരിൽ കൊടൈക്കനാലും അത്യാധുനിക സംവിധാനങ്ങളുള്ള റിസോർട്ടുകൾ ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button