CricketLatest NewsNewsSports

ഐപിഎല്ലിലേക്ക് വീണ്ടും മടങ്ങിവരുന്നു, ആ ടീമിനൊപ്പം കിരീടം നേടണമെന്നാണ് ആഗ്രഹം: ക്രിസ് ഗെയ്ല്‍

ജമൈക്ക: വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ല്‍ ഐപിഎല്ലിലേക്ക് മടങ്ങിവരുന്നു. കളിയില്‍ നിന്നും ഈ സീസണില്‍ അവധിയെടുത്തിരിക്കുന്ന ഗെയ്ല്‍ 2023 ഐപിഎല്ലിലേക്ക് തയ്യാറെടുപ്പ് തുടങ്ങിയതായി അടുത്തിടെ താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അടുത്ത തവണ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ച ക്രിസ് ഗെയ്ല്‍ തന്റെ വര്‍ക്കൗട്ട് സെഷന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

അടുത്ത സീസണിൽ ഐപിഎല്ലിലേക്ക് തിരികെ വരാൻ തയ്യാറാണെന്നും ബാംഗ്ലൂർ, പഞ്ചാബ് ടീമുകളിൽ ഒന്നിനൊപ്പം കിരീടം നേടണമെന്നാണ് ആഗ്രഹമെന്നും ഗെയ്ൽ പറഞ്ഞു. കരിയറിലെ അവസാന നാളുകളിൽ അർഹിച്ച അംഗീകാരമോ പരിഗണനയോ കിട്ടാത്തതിനാലാണ് ഈ വർഷത്തെ താരലേലത്തിൽ നിന്ന് വിട്ടുനിന്നതെന്നും ഗെയ്ൽ വ്യക്തമാക്കി.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനൊപ്പം കളിച്ച സീസണാണ് താരത്തിന്റെ ഏറ്റവും മികച്ച സീസണുകളിൽ ഒന്ന്. കഴിഞ്ഞ രണ്ടു സീസണായി താരം അത്ര സജീവമായിരുന്നില്ല. 2021 സീസണില്‍ ബയോ ബബിളിൽ കഴിയുന്നത് ബുദ്ധിമുട്ടാണെന്ന് അറിയിച്ച്, താരം ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ പിന്മാറിയിരുന്നു.

Read Also:- ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

ഇതുവരെ, 142 ഐപിഎല്‍ മത്സരങ്ങളില്‍ 4965 റണ്‍സ് എടുത്തിരിക്കുന്ന ഗെയ്ൽ, ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിൽ 5000 റണ്‍സാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 42 കാരനായ ക്രിസ് ഗെയ്ല്‍, ഇതുവരെ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ല. പക്ഷേ, വിവിധ ലീഗുകളില്‍ കളിക്കുന്ന ഗെയ്ല്‍ ഐപിഎല്ലില്‍ തിരിച്ചുവരാനുള്ള പരിശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button