ErnakulamKeralaNattuvarthaLatest NewsNews

സിപിഎമ്മിന് ഇനി തിരിച്ചു വരാനാകില്ല, രാജ്യത്ത് സിപിഎമ്മിനെ കാണണമെങ്കില്‍ പട്ടിയെ കൂട്ടി തെരഞ്ഞു നടക്കണം: കെ സുധാകരൻ

കൊച്ചി: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്‍. സിപിഎമ്മിന് ഇനി തിരിച്ചു വരാനാകില്ലെന്നും രാജ്യത്ത് സിപിഎമ്മിനെ കാണണമെങ്കില്‍ പട്ടിയെ കൂട്ടി തെരഞ്ഞു നടക്കണമെന്നും സുധാകരൻ പറഞ്ഞു. തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ്, കെ സുധാകരന്‍ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയത്.

‘കോണ്‍ഗ്രസ് ക്ഷീണിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങള്‍ തിരിച്ച് വരും. കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. പക്ഷേ, സിപിഎമ്മിന് ഇനി തിരിച്ചു വരാനാകില്ല. രാജ്യത്ത് സിപിഎമ്മിനെ കാണണമെങ്കില്‍ പട്ടിയെ കൂട്ടി തെരഞ്ഞു നടക്കണം,’ സുധാകരൻ വ്യക്തമാക്കി.

ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം: ഐഡിയൽ കൂൾ ബാർ ഉടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

അതേസമയം, തൃക്കാക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിതമായ ആത്മവിശ്വാസം മാറ്റി വെച്ച്, വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കെ റെയില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും തൃക്കാക്കരയിലെ ജനങ്ങളെ പേടിച്ച്, കെ റെയില്‍ കല്ലുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button