Latest NewsNewsIndia

നിക്ഷേപക തട്ടിപ്പില്‍ കുടുങ്ങി: മുംബൈയിലെ മലയാളികള്‍ക്ക് നഷ്ടമായത് കോടികള്‍

തിരുവല്ല സ്വദേശിയായ മുംബൈയിലെ ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ള പ്രതിമാസം 16 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്‌തിരുന്നു.

മുംബൈ: നിക്ഷേപക തട്ടിപ്പിനിരയായി മുംബൈയിലെ മലയാളികൾ. മലയാളിയുടെ ഉടമസ്ഥതയിലുള്ള എസ് കുമാര്‍ ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായത്. ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ളക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കാതെ അധികൃതർ. മലയാളികളടക്കം ആയിരത്തോളം പേരാണ് തട്ടിപ്പിനിരയായത്.

തിരുവല്ല സ്വദേശിയായ മുംബൈയിലെ ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ള പ്രതിമാസം 16 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്‌തിരുന്നു. കൂടാതെ, മാസംതോറും 500 മുതല്‍ 5000 വരെയുള്ള ചിട്ടിയും നടത്തിയിരുന്നു. നിക്ഷേപത്തിന്റെ കാലാവധി കഴിയാറാകുമ്പോള്‍ ആനുപാതിക സ്വര്‍ണ്ണം പലിശ സഹിതം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

Read Also: പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ

എന്നാൽ, തട്ടിപ്പില്‍ ഇരയായവരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ശ്രീകുമാര്‍ പിള്ളയുടെ ഉടമസ്ഥതിയിൽ മുംബൈയില്‍ നെരുള്‍, വസായി , മുളുണ്ട്, കല്യാണ്‍ എന്നിവിടങ്ങളിലായി ആയി 6 ഷോറൂമുകളുണ്ട്. കൊവിഡ് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജ്വല്ലറി അടച്ചുപൂട്ടിയത്. ഇതിനിടയില്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ കൂട്ടമായി എത്തിയെങ്കിലും സാധിക്കാതെ വരികയായിരുന്നു. അതേസമയം, മുംബൈയില്‍ നിന്ന് മുങ്ങിയ ജ്വല്ലറി ഉടമ സ്വദേശമായ തിരുവല്ലയില്‍ എത്തി ആത്മഹത്യക്ക് ശ്രമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button