Latest NewsIndiaNews

താലി കെട്ടിനിടെ പവര്‍കട്ട് വില്ലനായി, ആള് മാറി താലികെട്ടി: വധു മാറിയ വിവരം അറിഞ്ഞത് വീട്ടിലെത്തിയപ്പോള്‍

സഹോദരിമാരായ നികിതയുടെയും കരിഷ്മയുടെയും വിവാഹത്തിനാണ് വേറിട്ട സംഭവം അരങ്ങേറിയത്

ഭോപ്പാല്‍: വിവാഹ ചടങ്ങിനിടെ, കറന്റ് പോയതോടെ വരന്‍ ആള് മാറി താലി കെട്ടി. വീട് എത്തിയപ്പോഴാണ് വധു മാറിയ വിവരം വരനും സംഘവും അറിഞ്ഞത്. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. സഹോദരിമാരായ നികിതയുടെയും കരിഷ്മയുടെയും വിവാഹത്തിനാണ് വേറിട്ട സംഭവം അരങ്ങേറിയത്. ഭോല, ഗണേഷ് എന്നീ വരന്മാരുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, കല്യാണ സമയത്ത് വൈദ്യുതി മുടങ്ങിയതും, രണ്ട് യുവതികളും മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ചതിനാലും വരന്മാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും ആള് മാറിപ്പോകുകയായിരുന്നു.

Read Also: ഓഫ് റോഡ് റൈഡ്: ജോജു ജോര്‍ജിന് നോട്ടീസ് നല്‍കുമെന്ന് ആര്‍.ടി.ഒ

വിവാഹ സല്‍ക്കാരവും കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ഇവര്‍ക്ക് ആള് മാറിപ്പോയ വിവരം മനസിലായത്. എല്ലാവരും അത്ഭുതപ്പെട്ട് പോയെങ്കിലും, പിന്നീട് കുടുംബക്കാരുമായി സംസാരിച്ച് വീണ്ടും വിവാഹം നടത്തുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button