Latest NewsNewsIndia

പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടന

അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശിനെ ലക്ഷ്യമാക്കിയുള്ള സ്‌ഫോടനം : നിരോധിത സംഘടനയുടെ ഭീഷണി

ചണ്ഡീഗഡ്: മൊഹാലിയില്‍ തിങ്കളാഴ്ച രാത്രിയില്‍, പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഗ്രനേഡ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി, സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ദ് സിംഗ് പന്നു അറിയിച്ചു. അടുത്ത ലക്ഷ്യം, ഹിമാചല്‍ പ്രദേശാണെന്ന് ഗുര്‍പത്വന്ദ് ഭീഷണി മുഴക്കിയിട്ടുണ്ട്.

Read Also:ട്രെയിനില്‍ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം, ബേബി ബര്‍ത്ത് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ

ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് അസംബ്ലിയില്‍ ഖാലിസ്ഥാനുമായി ബന്ധപ്പെട്ട ബാനറുകളും ചുവരെഴുത്തുകളും സ്ഥാപിച്ചതിന് പന്നുവിനെതിരെ കര്‍ശനമായ തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് സ്ഫോടനം നടന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2019ല്‍ സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയെ കേന്ദ്രം നിരോധിച്ചിരുന്നു.

പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണമാണ് സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന നടത്തിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആളപായം ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button