KannurKeralaNattuvarthaLatest NewsNews

ഇരിക്കൂർ പുഴയിൽ യുവാവ് മരിച്ച നിലയിൽ

എരുവേശ്ശി സ്വദേശിയും തലശ്ശേരി സർക്കാർ ആശുപത്രിയിലെ ജീവനക്കാരനുമായ തേജസിനെയാണ് പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ഇരിക്കൂർ: പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എരുവേശ്ശി സ്വദേശിയും തലശ്ശേരി സർക്കാർ ആശുപത്രിയിലെ ജീവനക്കാരനുമായ തേജസിനെയാണ് പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരിക്കൂർ നിടുവള്ളൂർ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഇരിക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ, പുഴയിൽ മീൻ പിടിക്കാൻ പോയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.

Read Also : ഒഎന്‍ വി സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്

ഇരിക്കൂർ എസ്.ഐ ഷിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button