ThiruvananthapuramKeralaNattuvarthaLatest NewsNews

ഒഎന്‍ വി സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്

തിരുവനന്തപുരം: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ, ഒഎന്‍വി സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി പദ്മനാഭന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഡോ. എംഎം ബഷീര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒഎന്‍വിയുടെ ജന്മദിനമായ മെയ് 27 ന് തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

‘മലയാള കഥാ സാഹിത്യത്തെ, ലോക കഥാ സാഹിത്യ രംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പത്മനാഭന്‍’ എന്ന് ജൂറി വിലയിരുത്തി. ‘ഗൗരി’, ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’, മഖന്‍ സിംഗിന്റെ മരണം, മരയ, തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക്, ടി പത്മനാഭന്‍ അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button