News

പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ഓഫീസില്‍ സ്‌ഫോടനം

പഞ്ചാബില്‍ വീണ്ടും സുരക്ഷാ വീഴ്ച, പോലീസ് ഇന്റലിജന്‍സ് ഓഫീസില്‍ വന്‍ സ്‌ഫോടനം

ചണ്ഡിഗഢ്: പഞ്ചാബില്‍ വന്‍ സുരക്ഷാ വീഴ്ച. പോലീസിന്റെ ഇന്റലിജന്‍സ് ഓഫീസില്‍ വന്‍ സ്ഫോടനം. മൊഹാലി മേഖലയിലെ എസ്എഎസ് നഗറിലെ സെക്ടര്‍ 77ലുള്ള പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്താണ് സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. കെട്ടിടത്തിന് നേരെ, അജ്ഞാതര്‍ സ്ഫോടന വസ്തുക്കള്‍ എറിഞ്ഞുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also :തൃക്കാക്കരയില്‍ ഇടതുവിരുദ്ധ സൂചന, ഭരണം വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണെന്ന് സാബു എം ജേക്കബ്

സംഭവവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി ഭഗവന്ത് മന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രനേഡ് ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സ്ഫോടനത്തില്‍ നാശനഷ്ടങ്ങളും ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുതിര്‍ന്ന ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.

ഫൊറന്‍സിക് സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് മൊഹാലി പോലീസ് വ്യക്തമാക്കി. സ്ഫോടനത്തില്‍ ഓഫീസ് കെട്ടിടത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓഫീസ് പരിസരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button