ErnakulamKeralaNattuvarthaLatest NewsNews

തൃക്കാക്കരയില്‍ ഇടതുവിരുദ്ധ സൂചന, ഭരണം വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണെന്ന് സാബു എം ജേക്കബ്

കൊച്ചി: തൃക്കാക്കരയില്‍ ഇടതുവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെനന്ന് ട്വന്റി ട്വന്റി കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഭരണം വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും കാണാന്‍ പോകുന്നതെന്നും കെ റെയിലും, കൊലപാതക രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

ട്വന്റി 20യും വിഡി സതീശനുമായി ഒരു ഡീല്‍ ഉണ്ടെന്ന എംഎൽഎ പി ശ്രീനിജന്റെ പരാമര്‍ശത്തെ തള്ളിക്കളഞ്ഞ സാബു, പി ശ്രീനിജനെതിരെ രൂക്ഷമായ വിമർശനവും ഉന്നയിച്ചു.

‘ശരീരം കൊണ്ട് സിപിഎമ്മിലാണെങ്കിലും മനസ്സുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസ്സുകാരനാണ്. സിപിഎമ്മിനെ ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ബുദ്ധിയുള്ള ആരും ഈ സമയത്ത്, ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇങ്ങനെയുള്ള ഒരു ആരോപണം ഉന്നയിക്കുമോ? ഇല്ല,’ സാബു എം ജേക്കബ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button