Latest NewsKeralaNews

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പ്രതി പിടിയില്‍

ഗുഡ്സ് ഓട്ടോറിഷയില്‍ ചെരുപ്പ് കച്ചവടം നടത്തുന്നതിനിടെ, സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ കണ്ടുവെച്ച് അവിടെ എത്തി ബലാത്സംഗം ചെയ്യും

മലപ്പുറം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍, യുവാവ് പിടിയിലായി. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 26ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read Also:ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഓഫീസറുടെ തിരോധനത്തില്‍ ദുരൂഹത

പ്രതി ഗുഡ്‌സ് ഓട്ടോറിഷയില്‍ ചെരുപ്പ് കച്ചവടം നടത്തുന്നതിനിടെ, പുരുഷന്മാര്‍ ഇല്ലാത്ത വീടുകള്‍ നീരിഷിക്കും. പിന്നീട്, ബൈക്കുമായി വന്ന് വീട്ടില്‍ അതിക്രമിച്ച് കയറും. ഇത്തരത്തില്‍, വീട്ടിലെത്തിയ പ്രതി വീട്ടമ്മയുടെ ശരീരത്തില്‍ കയറി പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു.

വീട്ടമ്മ ഒഴിഞ്ഞുമാറുകയും ഒച്ച വയ്ക്കുകയും ചെയ്തു. ഇതോടെ, പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മ, വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി പൊലീസിന്റെ വലയിലായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button