Latest NewsBollywoodNewsIndiaEntertainment

‘ആരും നിന്നെ ഉപദ്രവിക്കില്ല, ഞാൻ വീടിനു പുറത്ത് കാവൽ നിൽക്കും’ അബ്ബയെക്കുറിച്ചു തൻവി ആസ്മി

ഞാൻ കണ്ട ഏറ്റവും മതേതര മനുഷ്യനായിരുന്നു അബ്ബ.

പ്രശസ്ത കവി കൈഫി ആസ്മിയുടെ ഇരുപതാം ചരമവാർഷികമാണിന്ന്. ബോളിവുഡ് നടി ശബാന ആസ്‌മിയുടെ അച്ഛൻ കൂടിയായ കൈഫി ആസ്മിയെക്കുറിച്ചു ബോളിവുഡ് നടിയും ശബാനയുടെ സഹോദര പത്നിയുമായ തൻവി ആസ്മി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.

മുപ്പത്തിയേഴ് വർഷങ്ങൾക്ക് മുൻപ് ബാബ ആസ്‌മിയെ വിവാഹം ചെയ്ത സമയത്ത് തങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിയത് താൻ അബ്ബ എന്ന് വിളിക്കുന്ന കൈഫി ആസ്മിയാണെന്ന് തൻവി പറയുന്നു.

അന്തരിച്ച നടി ഉഷാ കിരൺ, ഡോ. മനോഹർ ഖേർ എന്നീ ദമ്പതിമാരുടെ മകളായ തൻവി, ബാബ ആസ്മിയെ വിവാഹം ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായി. അതിനെക്കുറിച്ചാണ് തൻവി പറയുന്നത്. ‘ഏകദേശം 37 വർഷം മുമ്പാണ് ഞാൻ ഈ കുടുംബത്തിലേയ്ക്ക് എത്തുന്നത്. മിശ്രവിവാഹം ആയതിനാൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങി. എന്നെ ഭീഷണിപ്പെടുത്തി. പക്ഷേ, അബ്ബ (കൈഫി ആസ്മി) പറഞ്ഞു, ‘നിങ്ങൾ ഭയപ്പെടേണ്ടതില്ല. നിങ്ങളെ ആരും ഉപദ്രവിക്കാതിരിക്കാൻ ഞാൻ വീടിനു പുറത്ത് കാവൽ നിൽക്കും’. അതായിരുന്നു ഞങ്ങളുടെ ബലം’

read also: ഇന്ത്യൻ പൗരത്വം ലഭിച്ചില്ല: നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്

‘ഒരു നിമിഷം പോലും അച്ഛന്റെ അഭാവം അനുഭവിക്കാൻ അബ്ബ എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഞാനും ബാബയും മറ്റൊരു അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. എല്ലാ വൈകുന്നേരവും ഞങ്ങൾ കുടുംബവീട് സന്ദർശിക്കും. രണ്ടു വർഷത്തിനു ശേഷം ഞങ്ങളും ജാങ്കി കുടിരിലേക്ക് കുടുംബ വീട്ടിലേയ്ക്ക് താമസം മാറി. ഞാൻ കണ്ട ഏറ്റവും മതേതര മനുഷ്യനായിരുന്നു അബ്ബ. ഞാൻ വളരെ മതവിശ്വാസിയല്ല. എന്നാൽ ഞാൻ ചില ആചാരങ്ങൾ പിന്തുടരുന്നുണ്ട്. വീടിന്റെ മൂലയിൽ എനിക്ക് ഒരു ചെറിയ പൂജാമുറി ഉണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ ഞാൻ അവിടെ പ്രാർത്ഥിക്കുമായിരുന്നു. പുതിയ കാർ വാങ്ങുമ്പോഴെല്ലാം പൂജ നടത്താനും തേങ്ങ പൊട്ടിക്കാനും എന്നോട് ആവശ്യപ്പെടാറുണ്ട്. അതുപോലെ, ആരതി നടത്തുകയും ചെയ്യും.’-തൻവി പറയുന്നു.

shortlink

Post Your Comments


Back to top button