Latest NewsNewsIndia

ഇന്ത്യൻ പൗരത്വം ലഭിച്ചില്ല: നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്

രാജസ്ഥാനിൽ നിന്നു മാത്രമാണ് 800ഓളം പേർ നിരാശരായി പാകിസ്ഥാനിലേക്ക് മടങ്ങിയത്.

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കാതെ 800ഓളം പാക് ഹിന്ദുക്കൾ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാൻ അടക്കമുള്ള അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്നവർ എന്ന പേരിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര സർക്കാർ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഈ വിവരം അറിഞ്ഞെത്തിയ ഹിന്ദുക്കളാണ് പൗരത്വം ലഭിക്കാതെ നിരാശരായി പാകിസ്ഥാനിലേക്ക് മടങ്ങിയതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിൽ നിന്നു മാത്രമാണ് 800ഓളം പേർ നിരാശരായി പാകിസ്ഥാനിലേക്ക് മടങ്ങിയത്. ലക്ഷങ്ങൾ ചെലവഴിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിട്ടും ഒരു പുരോഗതിയുമില്ലാത്തതിനെ തുടർന്നാണ് ഇവർ തിരിച്ചു പോയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലുള്ള പാകിസ്ഥാനി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സീമന്ത് ലോക് സംഘടന്‍(എസ്.എൽ.എസ്) ആണ് ഇതിന്റെ കണക്കുകൾ പുറത്തുവിട്ടത്.

Read Also: ‘വെയിലത്ത് കളിച്ചിട്ടാണ് കറുത്തുപോയത്’എന്ന് എപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്: നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സാനിയ മിര്‍സ

അതേസമയം, നാട്ടിലേക്ക് തിരിച്ചുപോയ ശേഷം ഇവരെ പാക് ഏജൻസികൾ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുകയാണെന്ന് എസ്.എൽ.എസ് ആരോപിച്ചു. ഇവരെ മാധ്യമങ്ങൾക്കു മുന്നിൽ അണിനിരത്തി ഇന്ത്യയിൽ മോശം അനുഭവം നേരിട്ടെന്ന് പറയിപ്പിച്ചതായും എസ്.എൽ.എസ് പ്രസിഡന്റ് ഹിന്ദു സിങ് സോധ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button