Latest NewsSaudi ArabiaNewsInternationalGulf

വിശിഷ്ട വ്യക്തികൾക്ക് പൗരത്വം നൽകാൻ അനുമതി നൽകി സൗദി

റിയാദ്: വിശിഷ്ട വ്യക്തികൾക്ക് പൗരത്വം അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച അനുമതി നൽകി. മതപരം, മെഡിക്കൽ, ശാസ്ത്രം, സാംസ്‌കാരികം, കായികം, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളിലെ വിശിഷ്ട പ്രതിഭകൾക്കും വിദഗ്ധർക്കുമാണ് സൗദി പൗരത്വം അനുവദിക്കുന്നത്. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി മെഡിക്കൽ, ശാസ്ത്ര, സാംസ്‌കാരിക, സ്‌പോർട്‌സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധർക്ക് സൗദി പൗരത്വം നൽകാൻ മുമ്പ് നേരത്തെ സൗദി രാജാവ് ഉത്തരവിറക്കിയിരുന്നു.

Read Also: വാക്‌സിൻ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ ഒഴിവാക്കി: ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ

ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും വിശിഷ്ട പ്രതിഭകൾക്കും വിദഗ്ധർക്കും അപൂർവ സ്‌പെഷ്യലൈസേഷനുകളിൽ ജോലി ചെയ്യുന്നവർക്കും സൗദി പൗരത്വം അനുവദിക്കാൻ സൽമാൻ രാജാവ് അനുമതി നൽകിയത്. എണ്ണ വരുമാനം ആശ്രയിക്കുന്നത് കുറക്കാൻ ശ്രമിച്ച് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുൻകൈയെടുത്ത് നടപ്പാക്കുന്ന സാമ്പത്തിക, സാമൂഹിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് നടപടി.

Read Also: ‘ഇന്ത്യ തോൽപ്പിക്കുമ്പോൾ പാകിസ്ഥാനിൽ ഞങ്ങളുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തും’ : പാക് ഹിന്ദുസ്ത്രീ

shortlink

Related Articles

Post Your Comments

Related Articles


Back to top button