Latest NewsIndiaInternational

‘ഇന്ത്യ തോൽപ്പിക്കുമ്പോൾ പാകിസ്ഥാനിൽ ഞങ്ങളുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തും’ : പാക് ഹിന്ദുസ്ത്രീ

ട്വെന്റി 20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരഫലത്തിന് പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളുടെ മാനത്തിന്റെ വിലയുണ്ടായിരുന്നു

ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയോട് തോൽക്കുമ്പോഴൊക്കെ അവിടുത്തെ യുവാക്കൾ ഹിന്ദു മൈനോറിറ്റി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുമായിരുന്നെന്ന് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന പാകിസ്ഥാനി ഹിന്ദു സ്ത്രീ ദേശീയ മാധ്യമത്തോട് പറഞ്ഞു. അതുകൊണ്ട് തന്നെ ട്വെന്റി 20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരഫലത്തിന് പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളുടെ മാനത്തിന്റെ വിലയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

ക്രിക്കറ്റിനെക്കുറിച്ച് കേൾക്കുമ്പോൾ പെൺകുട്ടികളെയോർത്ത് മനസ്സിൽ ഭയമാണെന്നും അവർ പറഞ്ഞു. പാകിസ്ഥാനിൽ നിന്നു പ്രാണരക്ഷാർത്ഥം ഡൽഹിയിലെത്തിയെങ്കിലും ക്രിക്കറ്റ് കളി എന്ന് കേൾക്കുമ്പോൾ നെഞ്ചിൽ ഭയമാണ്. ഇന്നും തന്റെ ബന്ധുക്കളായ നിരവധി പേർ പാകിസ്ഥാനിൽ എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ട് കഴിഞ്ഞ് കൂടുകയാണെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ സമാധാനത്തോടെ കഴിയാൻ സാധിക്കുന്നുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങളും പൗരത്വവും എത്രയും വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആദർശ് നഗറിൽ ചായക്കട നടത്തുന്ന പാകിസ്താനി സ്ത്രീ പറയുന്നു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ കേവലം കായിക വിനോദത്തിനപ്പുറം രാഷ്ട്രീയമായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇന്ത്യക്കെതിരായ ക്രിക്കറ്റ് വിജയം മുഴുവൻ മുസ്ലീം സമൂഹത്തിന്റെയും വിജയമാണെന്നാണ് പാക് മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് ട്വീറ്റ് ചെയ്തത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയിക്കുമ്പോൾ മാത്രം ചില ഇന്ത്യൻ ക്യാംപസുകളിൽ പോലും ചിലർ പടക്കം പൊട്ടിച്ച് ആഘോഷിക്കാറുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button