Latest NewsNews

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നില്‍ പണം കണ്ടെത്താന്‍ മാര്‍ഗം ഉപദേശിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നില്‍ പണം കണ്ടെത്താന്‍ മാര്‍ഗം ഉപദേശിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം.

മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറാണ് പുതിയ ഐഡിയ അവതരിപ്പിച്ചത്. . കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന് മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ക്രിക്കറ്റ് പരമ്പരയാണ് അക്തര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം.

read also : ഇന്ത്യയിൽ കോവിഡ് മൂലം ജോലി നഷ്ടപ്പെടുന്നവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; പഠനം പറയുന്നത്

ഇന്ത്യ-പാക്ക് പോരാട്ടങ്ങള്‍ എക്കാലത്തും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകയാല്‍ ഇതിലൂടെ വന്‍ തുക കണ്ടെത്താമെന്നാണ് അക്തറിന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദുബായ് പോലുള്ള നിഷ്പക്ഷ വേദിയില്‍ അടച്ചിട്ട വേദിയില്‍ മത്സരം നടത്താമെന്നും അക്തര്‍ നിര്‍ദ്ദേശിച്ചു. ഇത് ഒരു അഭിപ്രായം മാത്രമാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളുടെയും രാഷ്ട്ര തലവന്‍മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button