Latest NewsInternational

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ കുറിച്ച് പാകിസ്ഥാന്‍

ലണ്ടന്‍: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ കുറിച്ച് പാകിസ്ഥാന്‍. ലോകകപ്പില്‍ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇനിയും ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി മത്സരങ്ങള്‍ ഉണ്ടാകട്ടെയെന്ന് പാക് ഭരണകൂടം ആശംസിച്ചു. പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഓള്‍ ട്രഫോഡ് സ്റ്റേഡിയത്തിലെത്തിയ ഖുറേഷി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഈ ആഗ്രഹം മുന്നോട്ട് വച്ചത്. ഇത്തരത്തില്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് ഇരു രാജ്യങ്ങളിലെയും കായിക മേഖലയ്ക്കും ക്രിക്കറ്റിനുമെല്ലാം ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരമായുണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകള്‍ സംഭവിക്കുന്നതിന് തടസം നേരിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ഇരു രാജ്യങ്ങളും മാത്രമുള്ള ഒരു ഏകദിന പരമ്പര സംഭവിച്ചിട്ടില്ല- ഖുറേഷി ചൂണ്ടിക്കാട്ടി.ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇന്ത്യ- പാക് പരമ്പരകള്‍ തുടര്‍ച്ചയായി നടക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ഇനി മത്സരങ്ങള്‍ ഒന്നുമുണ്ടാകില്ലെന്നും ലോകകപ്പില്‍ പോലും കളിക്കേണ്ടതില്ലെന്നും ബിസിസിഐ നിലപാടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button