PathanamthittaLatest NewsKeralaNattuvarthaNews

പോപ്പുലർ ഫി​നാ​ന്‍​സ് ഉ​ട​മ​ക​ള്‍ ആ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് 1000 കോ​ടി രൂപ ക​ട​ത്തി​യതായി ഇ​ഡി റി​പ്പോ​ര്‍​ട്ട്

കോ​ന്നി: തട്ടിപ്പ് കേസിൽ അറസ്റ്റിലായ പോപ്പു​ല​ര്‍ ഫി​നാ​ന്‍​സ് ഉ​ട​മ​ക​ള്‍ 1000 കോ​ടി പ​ല ഇടപാടു​ക​ളി​ലൂ​ടെ ദുബായ്​ വ​ഴി ആ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എന്‍ഫോഴ്‌സ്മെന്റിന്റെ ക​ണ്ടെ​ത്തൽ. മൂ​വാ​യി​ര​ത്തോ​ളം നി​ക്ഷേ​പ​ക​രു​ടെ പ​ണ​മാ​ണ്​ ഇതെന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​പ്പു​ല​ര്‍ ഉ​ട​മ തോ​മ​സ് ദാ​നി​യ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പരിഗണിക്കുന്ന കോ​ട​തി​യിൽ നൽകിയ റി​പ്പോ​ര്‍​ട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്.

കേ​ര​ളം, ത​മി​ഴ്നാട്, ക​ര്‍​ണാ​ട​ക​, ആ​ന്ധ്ര​ എന്നിവിടങ്ങളിലായി വി​റ്റ കെ​ട്ടി​ടം, ഭൂ​മി എ​ന്നി​വ​യി​ല്‍​നി​ന്ന് പോപ്പു​ല​ര്‍ ഗ്രൂ​പ്പ്​ ഉ​ട​മ​ക​ള്‍​ കോ​ടി​ക​ള്‍ ലാ​ഭം ഉ​ണ്ടാ​ക്കി​യ​താ​യും ഇഡി റിപ്പോർട്ടിൽ പറയുന്നു. കോ​ന്നി​യി​ലെ 15 സെ​ന്‍റ്​ സ്ഥലം ഒ​രു കോ​ടി 90 ല​ക്ഷ​ത്തി​നാ​ണ് വി​റ്റ​തെന്നും ദുബായി​ലു​ള്ള കമ്പനിയിൽ പോ​പ്പു​ല​ര്‍ ഉ​ട​മ​ക​ള്‍​ക്ക് വ​ണ്‍ മി​ല്യ​ന്‍ ദി​ര്‍​ഹ​ത്തി​ന്‍റെ ഓഹരിയുണ്ടെന്നും ഇഡി കണ്ടെത്തി. ബം​ഗ​ളൂ​രു, ത​ഞ്ചാ​വൂ​ര്‍, തി​രു​വ​ല്ല തു​ട​ങ്ങി​യ സ്ഥലങ്ങളില്‍ ബ​ഹു​നി​ല കെ​ട്ടി​ടങ്ങളും പ​ത്ത​നം​തി​ട്ട​യി​ല്‍ വ​യ​ലും ഉ​ണ്ടാ​യി​രു​ന്നു.

സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത:9 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ദുബായ് ​വ​ഴി ആ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കു​ള്ള ഇ​ട​പാ​ടു​വ​ഴി ക​ട​ത്തിയ 1000 കോ​ടി, ഹ​വാ​ല ഇ​ട​പാ​ട് ആ​ണെ​ന്നും ഇഡി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യക്തമാക്കുന്നു. പോ​പ്പു​ല​ര്‍ ഫി​നാ​സി​ന്, കോ​ന്നി വകയാ​റി​ലെ ആ​സ്ഥാ​ന ഓ​ഫി​സ് കൂ​ടാ​തെ ഇ​ന്ത്യ​യി​ല്‍ എമ്പാടും 270 ബ്രാ​ഞ്ച് പ്രവര്‍ത്തിച്ചിരുന്നു. സ്വ​ര്‍​ണ​പ്പ​ണ​യ ഇ​ട​പാ​ടു​മു​ണ്ടാ​യി​രു​ന്നു. വി​വി​ധങ്ങളായ വ്യാജ ഷെ​യ​ര്‍ കമ്പനികളുടെ പേ​രി​ലാ​ണ് നി​ക്ഷേ​പം സ്വീ​ക​രിച്ചിരുന്ന​ത്. ഹവാല ഇടപാടുകൾ അടക്കമുള്ള കേ​സ് ഇ​പ്പോ​ള്‍ സിബിഐയുടെ അ​ന്വേ​ഷ​ണ പ​രി​ധി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button