KeralaLatest NewsNews

ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ല !! സുറുമിയുടെ പോസ്റ്റ് ചർച്ചയാകുന്നു

കിട്ടിയ സമ്മാനം ആ ഷോളിട്ടവന്‍റെ മുഖത്തെറിഞ്ഞ് തിരിച്ച് പോരാന്‍ പഠിക്കണം പെണ്‍കുട്ടികളേ

പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിനെ അധിക്ഷേപിച്ച സമസ്ത നേതാവിനു നേരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാർ പരസ്യമായി അധിക്ഷേപിച്ചത്. ഈ വിഷയത്തിൽ മതത്തിനുള്ളിൽ നിന്ന് പോലും പ്രതിഷേധം ഉയരുന്നുണ്ട്.

ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും കിട്ടിയ സമ്മാനം ആ ഷോളിട്ടവന്‍റെ മുഖത്തെറിഞ്ഞ് തിരിച്ച് പോരാന്‍ പഠിക്കണം പെണ്‍കുട്ടികളേയെന്നും സുറുമി പറയുന്നു. ഇസ്ളാമിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടുന്ന സുറുമിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

read also: എം.ടി അബ്ദുല്ല മുസ്ല്യാരെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം: പിന്തുണയുമായി പി കെ നവാസ്

കുറിപ്പ് പൂർണ രൂപം,

ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ല !!
അത്രമേല്‍ സ്ത്രീവിരുദ്ധമായ മതമാണ് ഇസ്ലാം.

കിട്ടിയ സമ്മാനം ആ ഷോളിട്ടവന്‍റെ മുഖത്തെറിഞ്ഞ് തിരിച്ച് പോരാന്‍ പഠിക്കണം പെണ്‍കുട്ടികളേ…
ഇവന്‍റെയൊക്കെ നേതാവ് മുഹമ്മദ് പഠിപ്പിച്ചതാണ് നമ്മള്‍ വെറും പെറാനും പോറ്റാനും മാത്രമുള്ളവരാണെന്നും സെക്സ് ഒബ്ജക്റ്റാണ് എന്നതും.

ശരീരം മാത്രമല്ല ആത്മാഭിമാനമുള്ള മനസ്സും വ്യക്തിത്വവുമുള്ളവരാണ് നമ്മളെന്ന് തെളിയിക്കാന്‍ ആദ്യം ഈ മതത്തിലെ സ്ത്രീവിരുദ്ധതകളെ ചോദ്യം ചെയ്ത് തുടങ്ങണം.
അപമാനിച്ച് മാറ്റി നിര്‍ത്തുമ്പോള്‍ ഇവന്‍റെയൊക്കെ ഈ സ്ത്രീവിരുദ്ധ മതം വലിച്ചെറിഞ്ഞ് കൊണ്ട് പ്രതികരിക്കാനുള്ള ധൈര്യം ആര്‍ജ്ജിച്ചെടുക്കണം.

നൂറ് ആണുങ്ങള്‍ മതം ഉപേക്ഷിക്കുന്നതിനേക്കാള്‍ വലിയ ഇംപാക്റ്റാണ് ഒരു സ്ത്രീ മതം ഉപേക്ഷിച്ചാല്‍ ഉണ്ടാകുന്നത്. വരും തലമുറ കൂടി രക്ഷപ്പെടും .

പഠിക്കണം …ഇതിലെ സ്ത്രീവിരുദ്ധതകളെ മനസ്സിലാക്കണം..മുര്‍തദ്ദാകണം.
ആത്മാഭിമാനമുള്ള സ്ത്രീകളാകണം 💖

shortlink

Related Articles

Post Your Comments

Related Articles


Back to top button