Latest NewsNewsIndia

യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത: വിശദീകരണവുമായി രാഹുല്‍ ദ്രാവിഡ്

ഷിംല: യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. താന്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പുറത്തുവന്ന വാർത്തകള്‍ തെറ്റാണെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍, യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ രാഹുൽ പങ്കെടുക്കുമെന്നായിരുന്നു, നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്.

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പ്രതി പിടിയില്‍

‘2022 മെയ് 12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍ പ്രദേശില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ രാഹുൽ ദ്രാവിഡ് പറഞ്ഞു.

അതേസമയം, രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. ‘വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം’ എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ്, രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് എംഎല്‍എ വിശാല്‍ നെഹ്രിയ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button