CricketLatest NewsNewsSports

സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍

മുംബൈ: ഐപിഎൽ 15-ാം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് മുമ്പാണ് താരം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറേയും തെരഞ്ഞെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പ്ലേ ഓഫിലെത്തുമെന്നും പത്താന്‍ പറഞ്ഞു.

‘ഡല്‍ഹിക്കെതിരെ വിജയിച്ച് രാജസ്ഥാന്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പാക്കും. പ്ലേ ഓഫ് ഉറപ്പിക്കല്‍ അടുത്ത മത്സരത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് മാറ്റിവക്കില്ല. രാജസ്ഥാന് സീസണിലെ മികച്ച ബൗളറായ യുസ്‌വേന്ദ്ര ചാഹലും സീസണിലെ മികച്ച ബാറ്റ്സ്മാനായ ജോസ് ബട്‌ലറുമുണ്ട്. ചാഹല്‍ പര്‍പ്പിള്‍ ക്യാപ്പും ബട്‌ലര്‍ ഓറഞ്ച് ക്യാപ്പും തലയില്‍ വെച്ചിരിക്കുന്ന താരങ്ങളാണ്’.

Read Also:- ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ കറിവേപ്പില!

‘രണ്ട് താരങ്ങളുടെയും ഫോം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മികച്ച റണ്‍റേറ്റില്‍ 14 പോയിന്റ് ടീമിനുണ്ട്. അടുത്ത രണ്ട് മത്സരങ്ങള്‍ തോറ്റാലും അവര്‍ ആദ്യ നാലിലുണ്ടാകും. അതിനാല്‍ ഡല്‍ഹിക്കെതിരെ മികച്ച പ്രകടനമായിരിക്കും രാജസ്ഥാന്‍ ടീമിന്‍റെ ലക്ഷ്യം’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button