Latest NewsNewsInternational

പാകിസ്ഥാനെയും ചൈനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹസ്സനാബാദ് പാലം പൊളിഞ്ഞു

പാകിസ്ഥാന് വേണ്ടി ചൈന നിര്‍മ്മിച്ച് നല്‍കിയ ഹസ്സനാബാദ് പാലം തകര്‍ന്നു

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഹസ്സനാബാദ് പാലം തകര്‍ന്നു. വെള്ളപ്പൊക്കത്തിലാണ് പാലം തകര്‍ന്നത്. പാകിസ്ഥാനെയും ചൈനയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഹസ്സനാബാദ് പാലം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ ഈ പാലം ചൈനയാണ് പാകിസ്ഥാന് വേണ്ടി നിര്‍മ്മിച്ച് നല്‍കിയത്.

Read Also:കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിനും വളര്‍ച്ചയ്ക്കും..

ക്രമാതീതമായി ചൂട് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ പാകിസ്ഥാനിലെ ഷിഷ്പര്‍ ഹിമാനി വളരെ പെട്ടെന്ന് തന്നെ ഉരുകുകയും അത് വലിയ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു, പാലം തകരുന്നതിന് കാരണമായത്.

ഹൈമ തടാക വിസ്‌ഫോടനം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഈ വെള്ളപ്പാച്ചിലിലാണ് ഹസ്സനാബാദ് പാലം തകര്‍ന്നത്. ഇത് കൂടാതെ, ഹസ്സനാബാദിലെ രണ്ട് വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്.

ഹുന്‍സ താഴ്വരയിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ കാരക്കോറം ഹൈവേയിലാണ് ചരിത്രപ്രസിദ്ധമായ പാലം സ്ഥിതിചെയ്തിരുന്നത്. ഈ പാലം തകര്‍ന്നതോടെ, പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button