ThiruvananthapuramKeralaNattuvarthaLatest NewsNews

യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിരീക്ഷിക്കപ്പെടണം, രാജ്യദ്രോഹനിയമം മരവിപ്പിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം: പിഡിപി

തിരുവനന്തപുരം: രാജ്യദ്രോഹ നിയമം 124 എ താത്കാലികമായെങ്കിലും റദ്ദ് ചെയ്യാൻ തീരുമാനിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിരീക്ഷിക്കപ്പെടണമെന്നും പിഡിപി കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

‘രാജ്യദ്രോഹക്കുറ്റമെന്ന സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ നിയമത്തിന് മേൽ, ഇന്ത്യൻ ജനാധിപത്യവും സുപ്രീംകോടതിയും നടത്തുന്ന ഈ പുനരാലോചന സമഗ്രാധിപത്യത്തിനും ഫാഷിസ്റ്റ്-ജനാധിപത്യവിരുദ്ധ ഭരണാധികാരികൾക്കും എതിരായ സമരങ്ങളുടെയും ശബ്ദമുയർത്തലുകളുടെയും വിജയത്തിന്റെ ചുവടുവെയ്പ്പുകൾ കൂടിയാണ്. ഭരണകൂടങ്ങളുടെ മർദ്ദനോപകരണങ്ങളായി പോലീസിനെ മാറ്റാൻ, നിയമത്തിന്റെ പിൻബലത്തോടെ നടത്തപ്പെടുന്ന നീക്കങ്ങളെ ഇനിയും കോടതികൾ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്. യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങളും അവയുടെ ദുരുപയോഗങ്ങളും കോടതികളിൽ കൂടുതൽ കർശനമായും സൂക്ഷ്മമായും നിരീക്ഷിക്കപ്പെടേണ്ടതാണ്’, പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button