CinemaLatest NewsIndiaBollywoodNewsEntertainmentMovie Gossips

ആശുപത്രിയുടെ പരസ്യത്തിൽ അഭനയിക്കണം: 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ പ്രതിഫലമായി ആവശ്യപ്പെട്ട് സോനു സൂദ്

മുംബൈ: പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭനയിക്കുന്നതിനായി ബോളിവുഡ് താരം സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപ വേണ്ടിവരുമെന്നും സോനു സൂദ് പറഞ്ഞു. ‘ദ മാന്‍’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞാന്‍ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. എന്നോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സാ ചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതി ഇല്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’ സോസു സൂദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button