KeralaLatest NewsNews

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: സംഭവം കേരളത്തിൽ

രണ്ട് മാസം മുന്‍പായിരുന്നു വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത്.

കോട്ടയം: കഴുത്തില്‍ ഷോള്‍ മുറുക്കി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം സ്വദേശി സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. മൃതദേഹം തുണികളിട്ട് മൂടിയ നിലയിലായിരുന്നു നാട്ടുകാര്‍ കണ്ടെത്തിയത്. സുധീഷിന്റെ മൃതദേഹം ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിലുമായിരുന്നു.

Read Also: മക്കളെ കൊന്ന് അമ്മ ആത്മഹത്യചെയ്ത സംഭവം: പോലീസുകാരനായ ഭര്‍ത്താവ് റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

രണ്ട് മാസം മുന്‍പായിരുന്നു വിദേശത്തായിരുന്ന സുധീഷ് നാട്ടിലെത്തിയത്. നഴ്‌സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. എന്നാല്‍, ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മറ്റ് സാധ്യതകളും പോലീസ് അന്വേഷിച്ചുവരികയാണ്.

shortlink

Post Your Comments


Back to top button