KeralaLatest NewsIndia

ബെംഗളൂരു സർവ്വകലാശാലയുടെ സിലബസ് കോപ്പിയടിച്ചു: കണ്ണൂർ സർവ്വകലാശാലയ്ക്കെതിരെ ആരോപണം

സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്.

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്‌ക്കെതിരെ പുതിയ ആരോപണം. സർവ്വകലാശാല ബിബിഎ ആറാം സെമസ്റ്റർ സിലബസ് കോപ്പിയടിച്ചെന്നാണ് വിവാദം. ചോദ്യ പേപ്പർ ആവർത്തന വിവാദത്തിന് പിന്നാലെയാണ് സർവ്വകലാശാലയ്ക്ക് എതിരെ സിലബസ് കോപ്പിയടി ആരോപണവും ഉയരുന്നത്. സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്.

ബെംഗളൂരു സർവ്വകലാശാലയുടെ സിലബസ് കോപ്പിയടിച്ചെന്നാണ് പരാതി. ബെംഗളൂരു സർവ്വകലാശാലയുടെ ബികോം സപ്ലൈ ചെയ്ൻ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപ്പിയടിച്ചാണ്, കണ്ണൂർ സർവ്വകലാശാല ബി ബി എ ആറാം സെമസ്റ്റർ സ്റ്റോക്ക് ആന്റ് കമോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് തയ്യാറാക്കി ഇരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ, ചില വിദ്യാർത്ഥികളാണ് ഇക്കാര്യം അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കണ്ണൂർ സർവ്വകലാശാല സിലബസിന്റെ 5 മൊഡ്യൂകൾ അതെ പോലെ ബെംഗളൂരു സർവ്വകലാശാല സിലബസിലുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button