KeralaNattuvarthaLatest NewsIndiaNews

കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഉത്തരവിറക്കിയെന്നും എഐസിസി അനുമതിയോടെയാണ് നടപടിയെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ അറിയിച്ചു.

തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ്, കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. പരമാവധി കാത്തിരുന്നുവെന്നും, ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെവി തോമസിന് ഒരു ചുക്കും ചെയ്യാനില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഗുരുവായൂർ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ വീണ്ടും ലേലം ചെയ്യാനൊരുങ്ങി ദേവസ്വം

നേരത്തെ, എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍, മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെവി തോമസ് വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കെവി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, കെവി തോമസിനെ ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button