Latest NewsNewsIndia

57 രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ്: മൂന്ന് പേര്‍ക്ക് വീണ്ടും അവസരം

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ​ഗ്രൂപ്പ് 23 നേതാക്കളുടെ വിമര്‍ശനം.

ന്യൂഡൽഹി: 57 രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരുടെ കലാവധി പൂര്‍ത്തിയാകും. മൂന്നുപേര്‍ക്കും വീണ്ടും രാജ്യസഭയിലേയ്ക്ക് അവസരം ലഭിക്കും. അല്‍ഫോണ്‍സ് കണ്ണന്താനം, പി.ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപില്‍ സിബല്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുന്നു. 15 സംസ്ഥാനങ്ങളില്‍ നിന്നാണ് 57 സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Read Also: അടിത്തട്ടില്‍ നിന്ന് ഉയർന്നുവന്ന ആധുനിക ത്സാന്‍സി റാണി; മമതയെ വാനോളം പുകഴ്ത്തി​ കപില്‍ സിബല്‍

അതേസമയം, കോൺ​ഗ്രസിലെ സമൂല മാറ്റം ലക്ഷ്യമിട്ട് നാളെ മുതൽ തുടങ്ങുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടു നിന്നേക്കുമെന്ന് സൂചന. ജി 23 നേതാക്കളിൽ ഒരാളായിരുന്നു കപിൽ സിബൽ. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ​ഗ്രൂപ്പ് 23 നേതാക്കളുടെ വിമര്‍ശനം. ഗാന്ധി കുടുബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് നേതാക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button