Latest NewsIndiaNews

ലോകാരോഗ്യ സംഘടനയുടെ ആഗോള നയം പൊളിച്ചെഴുതണം: ശക്തമായ അഭിപ്രായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകാരോഗ്യ സംഘടനയുടെ നയം മാറ്റേണ്ട സമയം കഴിഞ്ഞു, നയങ്ങള്‍ പൊളിച്ചെഴുതണം : പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ ആഗോള നയം പൊളിച്ചെഴുതണമെന്ന അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ആഗോള ആരോഗ്യ ഉച്ചകോടിയില്‍ സംസാരിക്കുക യായിരുന്നു പ്രധാനമന്ത്രി.

Read Also:മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

‘ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളുടേയും വിഷമങ്ങള്‍ അതിവേഗം കണ്ടെത്താനും പരിഹരിക്കാനുമുള്ള വൈദ്യ ശാസ്ത്ര രംഗത്തെ വിതരണ ശൃംഖല ഉടന്‍ നടപ്പിലാക്കണം. മരുന്നുകളും വാക്സിനുകളും അതിവേഗം ചെറുരാജ്യങ്ങള്‍ക്കടക്കം നല്‍കാനാകണം’, നരേന്ദ്ര മോദി പറഞ്ഞു.

‘ലോകാരോഗ്യ സംഘടന കൂടുതല്‍ അയവുള്ള നയങ്ങളും സമീപനങ്ങളുമാണ് സ്വീകരിക്കേണ്ടത്. ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന നയങ്ങളാണ് ലോകാരോഗ്യ സംഘടന നടപ്പില്‍ വരുത്തേണ്ടത്’, മോദി പറഞ്ഞു.

വാക്സിനുകള്‍ നിര്‍മ്മിച്ചാല്‍ അവയ്ക്ക് അംഗീകാരം നല്‍കുന്നതില്‍ എടുക്കുന്ന കാലതാമസം കോടിക്കണക്കിന് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു എന്നത് ലോകാരോഗ്യ സംഘടന തിരിച്ചറിയണം’, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button